നീല നിലാപ്പൂവിതളുകളിൽ നാം സ്നേഹപരാഗം ചൊരിഞ്ഞു
അതിൽ നിന്നൊരായിരം ഗസലുകൾ നൂൽക്കാൻ
നിശാശലഭങ്ങൾ പറന്നു വന്നു
ദൂരെ നിന്നൊരു രാക്കിളി നെഞ്ചിൽ
സാരംഗിയിൽ ശ്രുതി ചേർത്തുവെച്ചു
ഈ നിലാരാഗം കുറിച്ചുവെച്ചു........
നീലയാം മാനുകൾ കസ്തൂരി പൂശുന്ന
തളികയും തൂവലും നമുക്കു തന്നു
നീലമാം നിന്നുടെ മേനിയിലോ
നീൾമിഴിയിലെ മാസ്മരകാന്തിയിലോ
കാറ്റൊരു കാര്യം പറഞ്ഞു നിന്നു
മാനതിൻ വേഗം മറന്നു നിന്നു........
Saturday, January 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment