यह प्यार कोई खिलौना नहीं है हर कोई ले जो खरीद
मेरी तरह जिंदगी भर तड़प लो फिर आना उसके करीब
Sunday, January 31, 2010
Saturday, January 30, 2010
പുഴ
ഏതോ പുഴയുടെ കളകളത്തിൽ
ഏതോ മലമുടി പോക്കുവെയിലിൽ
ഏതോ നിശീഥത്തിൻ തേക്കുപാട്ടിൽ
ഏതോ വിജനമാം വഴിവക്കിൽ നിഴലുകൾ
നീങ്ങിയൊരു താന്തമാം അന്തിയിൽ
പടവുകളായ് കിഴക്കേറെ ഉയർന്നു പോയ്
കടുനീല വിണ്ണിൽ അലിഞ്ഞു പോയ് മലകളിൽ
പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങൾ,
വിളയുന്ന മേളങ്ങൾ ഉറയുന്ന രാവുകളിൽ
എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ
ഒന്നുമില്ലെന്നോ....ഒന്നുമില്ലെന്നോ....
ഏതോ മലമുടി പോക്കുവെയിലിൽ
ഏതോ നിശീഥത്തിൻ തേക്കുപാട്ടിൽ
ഏതോ വിജനമാം വഴിവക്കിൽ നിഴലുകൾ
നീങ്ങിയൊരു താന്തമാം അന്തിയിൽ
പടവുകളായ് കിഴക്കേറെ ഉയർന്നു പോയ്
കടുനീല വിണ്ണിൽ അലിഞ്ഞു പോയ് മലകളിൽ
പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങൾ,
വിളയുന്ന മേളങ്ങൾ ഉറയുന്ന രാവുകളിൽ
എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ
ഒന്നുമില്ലെന്നോ....ഒന്നുമില്ലെന്നോ....
മൌനം
മൌനത്തിനൊരു മന്ത്രശുദ്ധിയുണ്ടറിയാത്ത ഭാവമുണ്ടനവദ്യ ലഹരിയുണ്ടതിനുള്ളിലലിയുന്ന മൌനസംഗീതമുണ്ടതു തേടിയലയുന്നു......
മനസ്സിനസ്വസ്ഥമാം ശാന്തത....
മനസ്സിനസ്വസ്ഥമാം ശാന്തത....
നീയും നിലാവും
നീല നിലാപ്പൂവിതളുകളിൽ നാം സ്നേഹപരാഗം ചൊരിഞ്ഞു
അതിൽ നിന്നൊരായിരം ഗസലുകൾ നൂൽക്കാൻ
നിശാശലഭങ്ങൾ പറന്നു വന്നു
ദൂരെ നിന്നൊരു രാക്കിളി നെഞ്ചിൽ
സാരംഗിയിൽ ശ്രുതി ചേർത്തുവെച്ചു
ഈ നിലാരാഗം കുറിച്ചുവെച്ചു........
നീലയാം മാനുകൾ കസ്തൂരി പൂശുന്ന
തളികയും തൂവലും നമുക്കു തന്നു
നീലമാം നിന്നുടെ മേനിയിലോ
നീൾമിഴിയിലെ മാസ്മരകാന്തിയിലോ
കാറ്റൊരു കാര്യം പറഞ്ഞു നിന്നു
മാനതിൻ വേഗം മറന്നു നിന്നു........
അതിൽ നിന്നൊരായിരം ഗസലുകൾ നൂൽക്കാൻ
നിശാശലഭങ്ങൾ പറന്നു വന്നു
ദൂരെ നിന്നൊരു രാക്കിളി നെഞ്ചിൽ
സാരംഗിയിൽ ശ്രുതി ചേർത്തുവെച്ചു
ഈ നിലാരാഗം കുറിച്ചുവെച്ചു........
നീലയാം മാനുകൾ കസ്തൂരി പൂശുന്ന
തളികയും തൂവലും നമുക്കു തന്നു
നീലമാം നിന്നുടെ മേനിയിലോ
നീൾമിഴിയിലെ മാസ്മരകാന്തിയിലോ
കാറ്റൊരു കാര്യം പറഞ്ഞു നിന്നു
മാനതിൻ വേഗം മറന്നു നിന്നു........
Subscribe to:
Comments (Atom)